02:07pm 09 November 2026
NEWS
രാമചന്ദ്രൻ അനുശോചന യോഗം - (ഏപ്രിൽ 25 വെള്ളി)
24/04/2025  07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാമചന്ദ്രൻ അനുശോചന യോഗം -  (ഏപ്രിൽ 25 വെള്ളി)

കൊച്ചി - ജന്മു-കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരാൽ കൊല ചെയ്യപ്പെട്ട  ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുശോചന യോഗം ശവസംസ്കാരച്ചടങ്ങിനു ശേഷം  ( ഏപ്രിൽ 25 വെള്ളി)ഉച്ചക്ക് 12 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.

ഇടപ്പള്ളി പൗരാവലി സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ഉമാ തോമസ് എം.എൽ.എ., ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഇടപ്പള്ളി പൗരാവലി സെക്രട്ടറി കെ.എസ്. സുരേഷ്കുമാർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img